രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയല്ല ശബരിമല, അവിടെ സമരം പാടില്ല ; ജി.സുധാകരന്‍

sudhakaran

ആലപ്പുഴ : ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും നടത്താന്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍.

രാഷ്ട്രീയക്കാര്‍ വിശ്വാസികളായി ശബരിമലയില്‍ എത്തുന്നതില്‍ വിരോധമില്ല. പക്ഷേ രാഷ്ട്രീയ അടിസ്ഥാനത്തില്‍ പോയാല്‍ അംഗീകരിക്കാനാവില്ല. മറിച്ചു ചെയ്യുന്നവര്‍ വലിയ തരത്തില്‍ അനുഭവിക്കുമെന്നു തന്റെ മനസാക്ഷി പറയുന്നതായും മന്ത്രി അറിയിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയല്ല ശബരിമല. അവിടെ സമരം പാടില്ല. ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. ബഹളമുണ്ടാക്കുന്നവരെയാകണം അറസ്റ്റ് ചെയ്തത്. ഭക്തര്‍ക്കു വേണ്ടിയാണു കോടികള്‍ മുടക്കി സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭക്തര്‍ക്കു സംരക്ഷണമാണു ശബരിമലയില്‍ കൊടുക്കുന്നത്. ശബരിമലയില്‍ നടക്കുന്നതു കണ്ടാല്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാകും. ശബരിമലയില്‍ കലാപവും ബഹളവുമുണ്ടാക്കുന്നവരെ പൊലീസ് കൊണ്ടുപോകുന്നുണ്ടാകാമെന്നും സുധാകരന്‍ വ്യക്തമാക്കി.

Top