തിരുവനന്തപുരം: കെ എം മാണിയുടെ കാര്യത്തില്‍ സിപിഐ പറഞ്ഞ അഭിപ്രായങ്ങളോട് ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി ജി. സുധാകരന്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്എമ്മിന്റെ വോട്ട് വേണമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞത് മുന്നണിയുടെ ഇപ്പോഴത്തെ തീരുമാനമായിരിക്കാമെന്നും, എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞതിനാല്‍ കൂടുതല്‍ വ്യഖ്യാനത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തിന്റേതടക്കം എല്ലാവരുടെയും വോട്ട് വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞിരുന്നു.


