ഐഎഎസുകാര്‍ക്കിടയില്‍ ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ ഇനിയുമുണ്ട്; വിമര്‍ശിച്ച് ജി സുധാകരന്‍

Sudhakaran

ആലപ്പുഴ: സംസ്ഥാനത്ത് ഐഎഎസുകാര്‍ക്കിടയില്‍ ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ ഇനിയുമുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.

രാത്രിയില്‍ വെള്ളമടിച്ച് വണ്ടിയോടിക്കുന്ന മണ്ടന്‍മാരാണ് അവരെന്നും ഇതു പോലുള്ള ആളുകള്‍ ഐഎഎസുകാര്‍ക്കിടയില്‍ ധാരാളം ഉണ്ടെന്നും ഇത് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

ഐഎഎസുകാര്‍ എന്ന് പറഞ്ഞാല്‍ ദൈവമല്ല. അവര്‍ മനുഷ്യര്‍ തന്നെയാണ്. ഐഎഎസ് എന്നത് ഒരു മത്സര പരീക്ഷ മാത്രമാണ്, ജി സുധാകരന്‍ വ്യക്തമാക്കി.

Top