റെയില്‍വേ വികസനത്തിന് വിഹിതം അനുവദിക്കണം, ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന റെയില്‍വേ വികസനത്തിന് അര്‍ഹമായ  വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചു. തിരുവനന്തപുരം – കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ക്ക് 2021-2022 കേന്ദ്രബജറ്റില്‍ അര്‍ഹമായ വിഹിതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ്  കേന്ദ്ര റെയില്‍വേ മന്ത്രി പീയഷ് ഗോയലിന്  ജി. സുധാകരന്‍ കത്തയച്ചത്.

കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‍റെ തത്വത്തിലുളള അംഗീകാരം ലഭിച്ച പദ്ധതിയാണ് തിരുവനന്തപുരം-കാസര്‍കോട് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍. 65,000 കോടി രൂപ ചെലവില്‍ റെയില്‍വേയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭക കമ്പനിയായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുളള ഈ പദ്ധതിയുടെ ഡി.പി.ആര്‍ അംഗീകരിക്കുതിനും 2021-2022 റെയില്‍വേ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തി വിഹിതം അനുവദിക്കുതിനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top