വിജിലന്‍സ് റെയ്ഡില്‍ ദുഷ്ടലാക്കില്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ: സംസ്ഥാനത്തെ കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡിനെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത തുടരുന്നു. വിജിലന്‍സ് റെയ്ഡില്‍ അസാധാരണമായി ഒന്നുമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. വിജിലന്‍സ് പരിശോധനകള്‍ എല്ലാ വകുപ്പിലും നടക്കും. പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അവര്‍ തന്നെ റിപ്പോര്‍ട്ടായി വകുപ്പ് മന്ത്രിക്ക് നല്‍കും. അതൊക്കെ പതിവ് കാര്യമാണ്.

താന്‍ കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിലും സ്ഥിരമായി വിജിലന്‍സ് പരിശോധന നടക്കാറുണ്ട്. താന്‍ തന്നെ 300 ഫയലുകള്‍ വിജിലന്‍സിന് അങ്ങോട്ട് കൊടുത്തിട്ടുണ്ട്. പലപ്പോഴും പത്രവാര്‍ത്തയിലൂടെയാണ് വിജിലന്‍സ് പരിശോധന നടന്ന വിവരം താന്‍ അറിയാറുള്ളത്. ഇതൊക്കെ സ്വാഭാവികമായ കാര്യമാണ്. ഇതൊന്നും മന്ത്രിമാരെ ബാധിക്കില്ല. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു.

Top