തല്ലിക്കൊന്നാലും കായംകുളത്ത് നിന്ന് മത്സരിക്കില്ല; ജി സുധാകരന്‍

g-sudhakaran

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്തു നിന്ന് തല്ലിക്കൊന്നാലും മത്സരിക്കില്ലെന്ന് മന്ത്രി ജി. സുധാകരന്‍. തന്നെ കാലുവാരി തോല്‍പ്പിച്ച സ്ഥലമാണ് കായംകുളം. ആ സംസ്‌കാരം ഇപ്പോഴും അവിടെ നിന്നും മാറിയിട്ടില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

എന്നാല്‍, കായംകുളത്ത് പാര്‍ട്ടി തന്നെ വീണ്ടും ജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കായംകുളത്തെ ഇപ്പോഴത്തെ എംഎല്‍എ എല്ലാം നന്നായി ചെയ്യുന്നുണ്ട്. പിണറായി വിജയന്‍ തന്നെ അടുത്ത മുഖ്യമന്ത്രിയാകും എന്നാല്‍ താന്‍ വീണ്ടും പൊതുമരാമത്ത് മന്ത്രിയാകുമോയെന്ന് അറിയില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

Top