റോഡ് പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചത് മികച്ച രീതിയിലെന്ന് ജി സുധാകരന്‍

ആലപ്പുഴ: എ.എം ആരിഫ് എംപിയുടെ ആരോപണങ്ങള്‍ തള്ളി മുന്‍ മന്ത്രി ജി സുധാകരന്‍ രംഗത്ത്. മികച്ച രീതിയിലാണ് റോഡ് പുനര്‍നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് ജി സുധാകരന്‍ പറഞ്ഞു. നിര്‍മാണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. അപാകതയുണ്ടെങ്കില്‍ പരിശോധിക്കട്ടെയെന്നും വിവാദം തന്നെ ബാധിക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

അതേസമയം, എ എം ആരിഫ് എംപിയുടെ കത്ത് ലഭിച്ചുവെന്നും കരാറുകാരന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊതുമരാമരത്ത് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

 

Top