നെല്‍വയല്‍ നികത്തല്‍ ; കീഴാറ്റൂര്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് ജി.സുധാകരന്‍

g sudhakaran

കണ്ണൂര്‍: നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ ജനകീയ സമരം നടക്കുന്ന കണ്ണൂര്‍ കീഴാറ്റൂരിലെ സമരസമിതി നേതാക്കളുമായി ഈ മാസം 29-ന് സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍.

നെല്‍വയലുകള്‍ നികത്തുന്നതിന് സര്‍ക്കാര്‍ എതിരാണെന്നും, എന്നാല്‍ ചില സാഹചര്യങ്ങളില്‍ വികസനത്തിന്റെ ഭാഗമായി വയലുകള്‍ ഏറ്റെടുക്കണ്ടി വരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മാത്രമല്ല, ആദ്യ അലൈമെന്റ് നടപ്പിലാക്കിയാല്‍ നൂറിലധികം വീടുകള്‍ നഷ്ടടമാകുമെന്നും ഇത് ഒഴിവാക്കാനാണ് പുതിയ സ്ഥലം കണ്ടെത്തിയതെന്നും ജി.സുധാകരന്‍ ചൂണ്ടിക്കാട്ടി.

Top