പൂര്‍ത്തിയാക്കിയ 264 പദ്ധതികള്‍ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ജി.സുധാകരന്‍

g sudhakaran

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 264 പദ്ധതികള്‍ ജൂണ്‍, ജൂലൈ മാസങ്ങളോടെ നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. 3218 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലങ്ങള്‍, കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവ ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

കേരള പിറവിക്കു ശേഷം പശ്ചാത്തല വികസനത്തിന് കോടികള്‍ ചെലവാക്കിയ മറ്റൊരു സര്‍ക്കാര്‍ ഉണ്ടാവില്ലന്നും പൊതുമരാമത്ത് വകുപ്പിലെ അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ചീഫ് എഞ്ചിനീയര്‍ അടക്കം 65 ഉദ്യോഗസ്ഥരെ ഈ കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ ഒരു ഫയലും കെട്ടികിടക്കുന്നില്ല. 600 കിലോമീറ്റര്‍ വരുന്ന ദേശീയ പാത വികസനം നവംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പാതയിരട്ടിപ്പ് നീണ്ടു പോകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടിനായി കാത്തു നില്‍ക്കാതെ തന്നെ സംസ്ഥാനത്തിന്റെ പണം ഉപയോഗിച്ച് നടപ്പാക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top