g sudhakaran on Liquor shop issue

തിരുവനന്തപുരം: സുപ്രീംകോടതി നിര്‍ദ്ദേശിച്ച ദൂരപരിധിയെ തുടര്‍ന്ന് മദ്യവില്‍പ്പന പ്രതിസന്ധിയിലായ സാഹചര്യത്തില്‍ കള്ളുഷാപ്പുകള്‍ വഴിയും വിദേശമദ്യം വില്‍ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍.

ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരേ ജനകീയ പ്രക്ഷോഭങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ മദ്യശാലകള്‍ക്ക് മുന്‍പില്‍ വലിയ ക്യൂ ദൃശ്യമാണ്. ഇതോടെയാണ് ഷാപ്പുകള്‍ വഴിയും വിദേശമദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇക്കാര്യത്തില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെ അതിന് പരിഹാരവും കാണട്ടെയെന്നും മന്ത്രി പറഞ്ഞു. മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധിക്കെതിരേ നിയമസഹായം തേടിയിട്ടുണ്ടെന്നും ജി.സുധാകരന്‍ അറിയിച്ചു.

Top