ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാരിനെ കുരുക്കില്‍ വീഴ്ത്താന്‍ ആരും മെനക്കെടേണ്ടെന്ന് ജി.സുധാകരന്‍

Sudhakaran

ആലപ്പുഴ : ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചെന്ന് തെളിയിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. പുതിയ മെട്രോപോളിസി വരുന്നതിന് മുമ്പുതന്നെ കേന്ദ്രസര്‍ക്കാറിന് സംസ്ഥാനം കത്തയച്ചതാണ്. എന്നിട്ടും ഇ.ശ്രീധരന്‍ ഉള്‍പ്പടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സങ്കടകരമാണ്. സര്‍ക്കാരിനെ കുരുക്കില്‍ വീഴ്ത്താന്‍ ആരും മെനക്കെടേണ്ടെന്നും ജി.സുധാകരന്‍ പറഞ്ഞു

എന്നാല്‍ കേരള സര്‍ക്കാര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് അയക്കണമെന്നു പറയാന്‍ ശ്രീധരന് എന്തധികാരമാണുള്ളതെന്നും നയപരമായ കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് എന്തിനാണെന്നും ഇ.ശ്രീധരനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ഡിഎംആര്‍സി പിന്മാറിയാലും ലൈറ്റ് മെട്രോ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മെട്രോ നയമാണു പദ്ധതിയുടെ മുന്നിലുള്ള പ്രധാന തടസ്സം. സ്വകാര്യ പങ്കാളിത്തത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ എന്നാണു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ക്കു വിരുദ്ധമാണിത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

Top