കളിക്കല്ലേ . . വിവരം അറിയും . . ബോട്ടുകൾ പിടിച്ചെടുക്കാൻ മന്ത്രി സുധാകരന്റെ ഉത്തരവ്

sudhakaran

ആലപ്പുഴ: വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍.

പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കൈയ്യിലുള്ള ബോട്ടുകളുടെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്യാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്യാനും ബോട്ട് ഓടിക്കാന്‍ തയ്യാറാകാത്ത എല്ലാ ബോട്ട് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

അതേസമയം കേരളത്തിലെ പ്രളയ ബാധിത മേഖലകളിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമ നിരീക്ഷണം നടത്തുന്നുണ്ട്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് പ്രളയബാധിത മേഖലയില്‍ പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം റദ്ദാക്കിയിരുന്നു. എന്നാല്‍ കാലവസ്ഥ അനുകൂലമായതിനാല്‍ ഇപ്പോള്‍ അദ്ദേഹം സന്ദര്‍ശനം നടത്തുകയാണ്. കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2000 കോടിയുടെ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇടക്കാല ആശ്വാസമായി 500 കോടി നല്‍കുമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.

Top