സംസ്ഥാന പൊലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. പൊലീസ് ആയാല്‍ എന്തും ആകാമെന്ന് കരുതരുതെന്നും പൊലീസിന്റെ ശൈലി മാറേണ്ട സമയമായെന്നും, മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊലീസ് തയാറാകണമെന്നും സുധാകരന്‍ പറഞ്ഞു.

അടുത്തിടെയാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ പ്രതി കസ്റ്റഡി മരണത്തിന് ഇരയായത്. രാജ്കുമാര്‍ എന്ന പ്രതിയെ പൊലീസ് അനതികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയും ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തുകയുമായിരുന്നു.

Top