ജി സത്യന് ചെക്ക് ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കിരീടം

ചെക്ക് റിപ്പബ്ലിക്: ഐടിടിഎഫ് ചെക്ക് ഇന്റര്‍നാഷണല്‍ ഓപ്പണിന്റെ പുരുഷ സിംഗിള്‍സില്‍ കിരീടം ചൂടി ഇന്ത്യന്‍ താരം ജി സത്യന്‍. ഉക്രയ്ന്റെ യെവ്‌ഹെന്‍ പ്രൈഷ്‌ചെപയെ 4-0ന് പരാജയപ്പെടുത്തിയാണ് സത്യന്റെ കിരീട നേട്ടം. സ്‌കോര്‍: 11-0 11-6 11-6 14-12.

സെമി ഫൈനല്‍ മത്സരത്തിനിടെ ലോക 39ാം നമ്പര്‍ താരമായ സത്യന്റെ എതിരാളി പരിക്കേറ്റ് പിന്മാറിയിരുന്നു. സ്വീഡന്റെ ട്രള്‍സ് മോറെഗാര്‍ഡാണ് മത്സരം പാതിയില്‍ അവസാനിപ്പിച്ചത്. ആദ്യ രണ്ട് സെറ്റുകള്‍ ഇന്ത്യന്‍ താരം 11-4 11-8 സ്വന്തമാക്കിയതിന് പിന്നാലെ മൂന്നാം സെറ്റിലും 8-2ന് പിന്നില്‍ നില്‍ക്കെയായിരുന്നു സ്വീഡിഷ് താരത്തിന്റെ പിന്മാറ്റം.

അതേസമയം കഴിഞ്ഞ ആഴ്ച ബുഡാപെസ്റ്റില്‍ നടന്ന ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ മിക്സഡ് ഡബിള്‍സിലും സത്യന്‍-മണിക ബത്ര സഖ്യം ചാമ്പ്യന്മാരായിരുന്നു. ഹംഗേറിയന്‍ ജോഡികളായ നന്‍ഡോര്‍ എസ്‌ക്കി, ഡോറാ മഡ്ഡ്രസ് എന്നിവരെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 11-9, 9-11,12-10, 11-6.

 

Top