6 മാസത്തിലധികമായി ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

rupee trades

തിരുവനന്തപുരം: ആറുമാസത്തിലധികമായി ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് അനുവദിച്ചിട്ടുള്ള സമയപരിധി ഇന്ന് അവസാനിക്കും. റിട്ടേണ്‍ സമര്‍പ്പിക്കാത്തവരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

കേന്ദ്ര ജിഎസ്ടി നിയമത്തിലെ ഇരുപത്തൊന്‍പതാം വകുപ്പിന് കീഴിലാണ് റിട്ടേണ്‍ വൈകിച്ച വ്യാപാരികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

റിട്ടേണ്‍ കൃത്യമായി അടക്കാത്തവരില്‍ നിന്ന് 5000 രൂപ വരെ പിഴ ഈടാക്കാന്‍ സംസ്ഥാന ചരക്കുസേവന നികുതി വകുപ്പും തീരുമാനിച്ചിരിക്കുകയാണ്. കേരളത്തില്‍ മൊത്തം 3.53 ലക്ഷം രജിസ്റ്റേര്‍ഡ് വ്യാപാരികളാണ് ഉള്ളത്. എന്നാല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 71 ശതമാനം വ്യാപാരികളും ഒക്ടോബര്‍മാസത്തെ GSTR3B സമര്‍പ്പിച്ചിട്ടുണ്ട്.

Top