G Prajith’s to direct Oru Vadakkan Selfie remake

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഒരു വടക്കന്‍ സെല്‍ഫി തമിഴ് റീമേയ്ക്കിന് ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി അഭിനയിച്ച ചിത്രത്തില്‍ നിവിന്‍, അജു, നീരജ് തുടങ്ങിയ യുവതാരങ്ങളാണ് അണിനിരന്നത്.

നവാഗതനായ പ്രജിത് ആയിരുന്നു സംവിധാനം. പ്രജിത് തന്നെയാണ് തമിഴിലും ചിത്രം ഒരുക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതി.

വിനീതിന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം ചിത്രീകരണം പൂര്‍ത്തിയായ ശേഷംല തമിഴ് റീമേയ്ക്ക് തുടങ്ങും. ചിത്രത്തില്‍ നിവിന്‍ പോളിയ്ക്ക് പകരം മറ്റൊരു താരമാകും തമിഴില്‍ നായകനായി എത്തുക.

Top