ഇതൊന്നു നിര്‍ത്തിവയ്ക്കുന്നപക്ഷം ഞാന്‍ ആരുടെ കാലുവേണമെങ്കിലും പിടിക്കാം : ജി.സുകമാരന്‍ നായര്‍

sukumaran-nair

കോട്ടയം : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും നിഴല്‍യുദ്ധത്തിനില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകമാരന്‍ നായര്‍.

ഈശ്വരവിശ്വസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും നിലനില്ക്കണം എന്ന വ്യക്തമായ നിലപാട് എന്‍എസ്എസ്സിനുണ്ട്. ഇതിനെത്തുടര്‍ന്ന് സുപ്രീംകോടതിയില്‍ വന്ന കേസിന്റെ ആരംഭത്തില്‍ തന്നെ കക്ഷി ചേരുകയും,യുവതീപ്രവേശം സംബന്ധിച്ച വിധി വന്നപ്പോള്‍ എന്‍എസ്എസ് റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുകയും ചെയ്തു.

വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ ഉടന്‍തന്നെ വിധി നടപ്പിലാക്കാനാണ് സംസഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തിടുക്കം കാണിക്കരുത്, കോടതിയില്‍ ഒരു സാവകാശഹര്‍ജി ഫയല്‍ ചെയ്ത് റിവ്യൂഹര്‍ജിയുടെ തീരുമനം വരുന്നതുവരെ നടപടി നിര്‍ത്തിവെയ്ക്കുകയാണ് വേണ്ടതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

വിശ്വാസികളുടെ മനോവേദന മനസ്സിലാക്കി ‘ഇതൊന്നു നിര്‍ത്തിവയ്ക്കുന്നപക്ഷം ഞാന്‍ ആരുടെ കാലുവേണമെങ്കിലും പിടിക്കാം എന്നും സുകമാരന്‍ നായര്‍ അറിയിച്ചു. എന്‍എസ്എസിന്റെ ഇക്കാര്യത്തിലുള്ള നിലപാടിനെ വിമര്‍ശിക്കാനോ എന്‍എസ്എസ്സിനെ രാഷ്ട്രീയം പഠിപ്പിക്കാനോ കോടിയേരി ബാലകൃഷ്ണനോ അനുയായികള്‍ക്കോ അവകാശം ഇല്ലെന്നും സുകുമാരന്‍ നായര്‍ ഓര്‍മിപ്പിച്ചു.

Top