ഭാവി ദമ്പതികള്‍ വീണ്ടും പുതിയ സിനിമയില്‍ ഒരുമിക്കുന്നു

നാഗചൈതന്യയും, സാമന്തയും വിവാഹത്തിന് മുമ്പ് ഒന്നിക്കുന്ന പുതിയ ചിത്രമെത്തുന്നു.

മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. തെലുങ്കില്‍ മായ ചേസാവെ, മാനം, ആട്ടോനഗര്‍ സൂര്യ എന്നീ സിനിമകളില്‍ സാമന്തയും നാഗചൈതന്യയും നേരത്തെ ഒന്നിച്ചിരുന്നു.

നവംബറോട് കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ആറിന് വിവാഹിതരായ ശേഷമുള്ള ഇരുവരുടേയും ആദ്യ സിനിമയായിരിക്കും ഇത്. ചിത്രത്തിന്റ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.

Top