ഡൽഹി : രാജ്യത്തെ വിലകയറ്റം നിയന്ത്രിക്കന്‍ കൂടുതല്‍ നടപടികള്‍ക്ക്ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.കൂടുതല്‍ ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കും.ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വാണിജ്യ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ ഇന്ധന വിലയും കുറച്ചിരുന്നു.പെട്രോള്‍ വില ലിറ്ററിന് 8 രൂപയും ഡീസല്‍ വില ലിറ്ററിന് 6 രൂപയുമായാണ് കുറച്ചത്.ഇതോടെ വിപണിയില്‍ പെട്രോള്‍ വില ലിറ്ററിന് 9.50 രൂപയും ഡീസല്‍ വില ലിറ്ററിന് 7 രൂപയും കുറഞ്ഞു.ഈ നിരക്കിന് ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു.കേന്ദ്രം പെട്രോളിന് 8 രൂപ കുറച്ചപ്പോൾ 2 രൂപ 41 പൈസ സംസ്ഥാനത്തു കുറഞ്ഞു .ഇതനുസരിച്ചു പെട്രോളിന് 10 രൂപ 41 പൈസ കുറയേണ്ടിടത്തു 9 രൂപ 40 പൈസ മാത്രമാണ് കുറഞ്ഞത്.ഇതേ ചൊല്ലി വാദം ഉയർന്ന സാഹചര്യത്തിൽ എണ്ണകമ്പനികൾ അടിസ്ഥാനവില കൂട്ടിയതാണ് നിരക്കിലെ വ്യത്യാസത്തിന് കാരണമെന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം .
അതേ സമയം നികുതി കുറച്ചപ്പോൾ പെട്രോളിന്റെ അടിസ്ഥാന വിലകൂട്ടിയ എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ധനമന്ത്രി കെ .എൻ. ബാലഗോപാലൻ ശക്തമായി പ്രതികരിച്ചു.നികുതിയിളവിന്റെ ആനുകൂല്യം ഇല്ലാതാക്കുന്നതാണ് എണ്ണക്കമ്പനികളുടെ ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.ഈ രീതിയിലുള്ള വിലവർദ്ധനവ് കേന്ദ്രം അനുവദിക്കുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ ഇപ്പോഴുണ്ടായ നികുതി കുറവിന്റെ ആനുകൂല്യം ഇല്ലാതാകുമെന്നും പഴയ വിലയിലേക്കു തിരിച്ചെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.