ഇന്ധന വില വര്‍ദ്ധനവിന്റെ കാരണം യുപിഎ സര്‍ക്കാരിന്റെ നയങ്ങളെന്ന് പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവിന്റെ കാരണം യുപിഎ സര്‍ക്കാര്‍ ആണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. യുപിഎ സര്‍ക്കാര്‍ എടുത്ത നയങ്ങളാണ് ഇന്നത്തെ വില വര്‍ദ്ധനവ് നിയന്ത്രണാതീധമാക്കിയതെന്നും എന്‍ഡിഎ സര്‍ക്കാരിന് അതില്‍ ഒരു പങ്കുമില്ലെന്നും മന്ത്രി പറഞ്ഞു. 2019 തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റോടെ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദിക്കെതിരെയുള്ള മുദ്രാവാക്യങ്ങളല്ലാതെ തെരഞ്ഞെടുപ്പില്‍ നല്ല ഒരു ആശയം പോലും പ്രതിപക്ഷത്തിന് മുന്നോട്ട് വയ്ക്കാനില്ല. 2022ഓടെ ദാരിദ്രം, തീവ്രവാദം, അഴിമതി എന്നിവയില്‍ നിന്നും സമ്പൂര്‍ണ്ണ മുക്തിയാണ് എന്‍ഡിയെ നല്‍കുന്ന വാഗ്ദാനമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Top