fund granted to farmers suffering from bird flu ducks lost

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ധനസഹായം അനുവദിച്ചു.

8.97 കോടി രൂപയാണ് കര്‍ഷകര്‍ക്കായി അനുവദിച്ചത്.

രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള താറാവുകള്‍ക്ക് 200 രൂപയും മറ്റു താറാവുകള്‍ക്ക് 100 രൂപ നിരക്കിലുമാണ് നഷ്ടപരിഹാരം നല്‍കുന്നത്.

ജില്ലയിലെ 97 താറാവ് കര്‍ഷകര്‍ക്ക് ഒന്‍പത് കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി വിതരണം ചെയ്യുക. നഷ്ടപരിഹാര വിതരണം മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിക്കും.

Top