fund colection am admi party asecond

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തില്‍ ആം ആദ്മി പാര്‍ട്ടി രണ്ടാം സ്ഥാനത്ത്, വെറും രണ്ട് തിരഞ്ഞെടുപ്പ് മാത്രം നേരിട്ട ആം ആദ്മി പാര്‍ട്ടി 38.54 കോടി രൂപയാണ് സമാഹരിച്ചത്. അതില്‍ 22.66 കോടി രൂപ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചു. 2004 മുതല്‍ 2016 വരെയുളള വിവിധ തിരഞ്ഞെടുപ്പുകളിലായി 2,107 കോടി രൂപ ജനങ്ങളില്‍ നിന്ന് സമാഹരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനാധിപത്യ നവീകരണ അസോസിയേഷന്‍ നടത്തിയ കണക്കെടുപ്പിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വന്നത്.

റിപ്പോര്‍ട്ട് പ്രകാരം 2004.2009.2014 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലാണ് ഏറ്റവും കൂടുതല്‍ ഫണ്ട് സമാഹരണം നടത്തിയിരിക്കുന്നത്.മൊത്തം തുകയുടെ ഏതാണ്ട് 55 ശതമാനത്തോളം അതായത് 1300 കോടിയോളം വരും ഈ തുക. സമാജ് വാദി പാര്‍ട്ടായാണ് പട്ടികയില്‍ മുന്നില്‍. എല്ലാ തിരഞ്ഞെടുപ്പുകളിലുമായി 186.6 കോടി രൂപ സമാഹരിച്ച ഇവര്‍ അതില്‍ 96.54 കോടി രൂപ ചിലവാക്കി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് സമാഹരണത്തെ പറ്റിയുളള വിവരങ്ങള്‍ പുറത്ത് വിട്ട സര്‍വ്വെ എസ്,പി. എ.എ.പി, എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി ,എസ്.എ.ഡി എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണ് മൊത്തം തുകയുടെ 62 ശതമാനത്തോളം പിരിച്ചെടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കി.

Top