‘ഫണ്‍ വേ ടു മൂവ്’; പുത്തന്‍ സൂപ്പര്‍ സോക്കോ ക്യുമിനി ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

ലക്ട്രിക് മോട്ടോര്‍ സൈക്കിളുകളായ ടിസി വാണ്ടറര്‍, ടി എസ് സ്ട്രീറ്റ് ഹണ്ടര്‍ എന്നിവക്ക് മുന്നോടിയായി സൂപ്പര്‍ സോക്കോ 2021 ക്യുമിനി എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ പതിപ്പിനെ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ ഓഫറായാണ് ഇത് ഇടംപിടിക്കുന്നത്.

കൂടുതല്‍ ശക്തമായ CUx ഇലക്ട്രിക് സ്‌കൂട്ടറിനെ അടിസ്ഥാനമാക്കിയാണ് ക്യുമിനി എന്ന് ചെറു മോഡലിനെ സൂപ്പര്‍ സോക്കോ അണിയിച്ചൊരുക്കിയിരിക്കുന്നത്. ‘ഫണ്‍ വേ ടു മൂവ്’ എന്ന ആകര്‍ഷകമായ പരസ്യവാചകവുമായി എത്തുന്ന മോഡല്‍ ഏറ്റവും ചുരുങ്ങിയതും ആധുനികവുമായ ഡിസൈന്‍ സമീപനമാണ് സ്വീകരിക്കുന്നത്.

ഇത് പ്രാഥമികമായി പുതിയ റൈഡര്‍മാര്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പ്രത്യേകിച്ചും ഹ്രസ്വ, നഗര യാത്രകള്‍ക്കായി. ബ്ലാക്ക്, ഗ്രേ, വൈറ്റ്, റെഡ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ക്യുമിനി തെരഞ്ഞെടുക്കാന്‍ സാധിക്കും. കുറഞ്ഞ പവര്‍ ഉള്ള സ്‌കൂട്ടര്‍ ആയതിനാല്‍ 45 കിലോമീറ്ററാണ് പരമാവധി വേഗത.

ഒരു പ്രധാന ഹൈലൈറ്റുകളിലൊന്നായ കാറിന്റേതു പോലുള്ള ഹെഡ്ലൈറ്റുകളുള്ള സിംഗിള്‍-പീസ് പാനല്‍ ഉള്‍ക്കൊള്ളുന്ന ബോഡി ഡിസൈന്‍ ക്യുമിനിക്ക് ലഭിക്കുന്നുവെന്ന് സൂപ്പര്‍ സോക്കോ അവകാശപ്പെടുന്നു.

യു-ആകൃതിയിലുള്ള ഹെഡ്ലാമ്പിന് പുറമേ ഇ-സ്‌കൂട്ടറിന് ഹാന്‍ഡില്‍ബാറിന് മുന്നിലായി ഒരു എല്‍ഇഡി ലൈറ്റിംഗും ലഭിക്കും. ഹാന്‍ഡില്‍ബാറിലെ കറുത്ത നിറം, അലോയ് വീലുകള്‍, ഫ്‌ലോര്‍ബോര്‍ഡ്, റിയര്‍വ്യൂ മിററുകള്‍ എന്നിവ സ്‌കൂട്ടറിന് മികച്ച സ്പോര്‍ട്ടി നിലപാടാണ് നല്‍കുന്നത്.

ഉപകരണങ്ങളുടെ കാര്യത്തില്‍ കീലെസ് റിമോട്ട് സ്റ്റാര്‍ട്ട്, എല്‍ഇഡി ടെയില്‍ ലൈറ്റ്, എല്‍ഇഡി റിയര്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, 12 ഇഞ്ച് വീലുകള്‍, മോണോക്രോം എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം സൂപ്പര്‍ സോക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതിലെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സൂപ്പര്‍ സോകോയുടെ സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുമായി ജോടിയാക്കുന്നതിലൂടെ ബാറ്ററി ചാര്‍ജ്, ജിപിഎസ് പൊസിഷനിംഗ്, അലാറം സ്റ്റാറ്റസ് എന്നിവ പോലുള്ള ഡാറ്റ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും.

 

Top