പാളങ്ങളുടെ നവീകരണം ; ട്രെയിന്‍ ഗതാഗതത്തിനു പൂര്‍ണ നിയന്ത്രണം

train

കൊച്ചി : റെയില്‍വേ പാതയില്‍ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാല്‍ ശനി (11), ഞായര്‍ (12), ചൊവ്വ(14) ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിനു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആറ് പാസഞ്ചറുകള്‍ ഉള്‍പ്പെടെ എട്ടോളം ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയിട്ടുണ്ട്. നാലു ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകും.

എറണാകുളം,തൃശൂര്‍,പാലക്കാട് ജില്ലകളിലെ സ്ഥിരം യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ വലയും. യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന ചെന്നൈഎഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ് അനുവദിച്ചു. കൂടാതെ നാഗര്‍കോവില്‍മംഗലാപുരം ഏറനാട് എക്‌സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപുകള്‍ അനുവദിച്ചിട്ടുണ്ട്.

പൂര്‍ണമായി റദ്ദാക്കിയവ :

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റ് എക്‌സ്പ്രസ്

കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റ് എക്‌സ്പ്രസ്

എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍

ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍

ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍

തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍

എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍

നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍Related posts

Back to top