Fukri Trailer Review: Promises A Perfect Family Entertainer

യസൂര്യയും സിദ്ധിഖും ആദ്യമായി ഒന്നിക്കുന്ന ഫുക്രിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയവും നര്‍മനിമിഷങ്ങളും കോര്‍ത്തിണക്കി രസകരമായ ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഓരോ ചിത്രങ്ങളിലും വ്യത്യസ്ത രൂപഭാവങ്ങളില്‍ എത്തുന്ന ജയസൂര്യയുടെ മറ്റൊരു വ്യത്യസ്തവേഷമാകും ഫുക്രി. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയ ഒരുക്കിയിരിക്കുന്ന ഫുക്രി ജയസൂര്യയുടെ കരിയറിലെ ചിലവേറിയ ചിത്രം കൂടിയാണ്. ജയസൂര്യയുടെ സ്‌റ്റൈലിഷ് ലുക്ക് ആണ് മറ്റൊരു ആകര്‍ഷണം.

ലാല്‍, സിദ്ധിഖ്, ഭഗത് മാനുവല്‍, ജോജു, ജനാര്‍ദ്ദനന്‍, നിയാസ് ബക്കര്‍, നിര്‍മ്മല്‍ പാലാഴി, ജോണ്‍ കൈപ്പിള്ളില്‍, കെ.പി.എ.സി. ലളിത, തെസ്‌നിഖാന്‍, സീമാ ജി. നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രയാഗ മാര്‍ട്ടിനും അനു സിത്താരയുമാണ് നായികമാര്‍.

ഭാസ്‌കര്‍ ദ റാസ്‌കലിന് ശേഷംഭാസ്‌കര്‍ ദ റാസ്‌കലിന് ശേഷം സിദ്ധിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് ഫുക്രി. സിദ്ധിഖിനും ജെന്‍സോ ജോസിനും പങ്കാളിത്തമുള്ള എസ്ടാക്കീസും വൈശാഖ രാജനും ചേര്‍ന്നാണ് ഫുക്രി നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിജയ് ഉലകനാഥ്. ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.

Top