സോണിയുടെ A6400 മിറര്‍ലെസ് ക്യാമറയോട് മത്സരിക്കാന്‍ ഫ്യൂജിഫിലിം X-T30 ഇന്ത്യന്‍ വിപണിയിലേക്ക്

ഫ്യൂജിഫിലിം X-T30 ഇന്ത്യന്‍ വിപണിയിലേക്ക്. ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് പോയിന്റ്സ്, ഹൈബ്രിഡ് ഓട്ടോഫോക്കസ് സംവിധാനം, 100 ശതമാനം ഫ്രയിം, ഐ-ഓട്ടോഫോക്കസ് എന്നീ സവിശേഷതകളുള്ള ക്യാമറയ്ക്ക് 74,999 രൂപയാണ് വിപണി വില. ഫ്യൂജിഫിലിമിന്റെ X20 യുടെ പിന്മുറക്കാരനായാണ് X30യുടെ വരവ്.

ഫ്യൂജിയുടെ തന്നെ APS-C യുടെ എക്സ് സീരിസില്‍പ്പെട്ട X-T30 മോഡല്‍ കമ്പനി കഴിഞ്ഞ മാസമാണ് അവതരിപ്പിച്ചത്. മോഡലിന്റെ പ്രാധാന്യമറിഞ്ഞ് മോഡലിനെ വേഗം വിപണിയിലെത്തിക്കുകയായിരുന്നു കമ്പനി. ബോഡി മാത്രമായും കിറ്റായും ക്യാമറ വാങ്ങാന്‍ അവസരമുണ്ട്. 18-55 മില്ലിമീറ്റര്‍ ലെന്‍സിന് 94,999 രൂപയും 18-135 മില്ലിമീറ്റര്‍ ലെന്‍സിന് 99,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

36.1 മെഗാപിക്സലിന്റെ APS-C സെന്‍സറാണ് ഫ്യൂജി പുതിയ മോഡലില്‍ അവതരിപ്പിച്ചിരിക്കുന്നത്. Xപ്രോസസ്സര്‍ 4 ക്വാഡ്കോര്‍ ജി.പി സംവിധാനവും ക്യാമറയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഇമേജ് പ്രോസസ്സിംഗിന് വളരെ സഹായകമാകുന്ന ഒന്നാണ്. 2.36 മില്ല്യണ്‍ ഡോട്ട് റെസലൂഷന്‍ ഓ.എല്‍.ഇ.ഡി 3 ഇഞ്ച് ടില്‍റ്റിംഗ് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ എന്നിവ ക്യാമറയെ വ്യത്യസ്തനാക്കുന്നു. ഹാന്‍ ഫ്രണ്ട്‌ലിയായി, 383 ഗ്രാം മാത്രമാണ് X-T30 യുടെ ഭാരം. ഗ്രിപ്പിംഗിനായി പ്രത്യേക സംവിധാനവും മോഡലിലുണ്ട്.സിംഗിള്‍ എസ്.ഡി കാര്‍ഡ് സ്ലോട്ടാണ് ക്യാമറയിലുള്ളത്. ബിള്‍ട്ട്-ഇന്‍ വൈഫൈയും ബ്ലൂടൂത്തും ക്യാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top