വാഹനത്തിൽ ഇന്ധനമടിക്കുക പരീക്ഷകളെക്കാൾ പ്രയാസമാണ്-മോദിയോട് രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരീക്ഷ ചർച്ച കഴിഞ്ഞെങ്കിൽ ഇനി ഇന്ധനവില വർധനവിനെക്കുറിച്ച് ചർച്ച നടത്തട്ടെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.”ഇന്ന് വാഹനത്തിൽ ഇന്ധനമടിക്കുക എന്നത് പരീക്ഷകളെക്കാൾ പ്രയാസമാണ്. കേന്ദ്ര സർക്കാർ ചുമത്തിയ നികുതി വൻ വില വർധനവിനാണ് കാരണമായിരിക്കുന്നത്”. രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

വിദ്യാർഥികൾക്കായി പ്രധാനമന്ത്രി നടത്തിയ പരീക്ഷാ പേ ചർച്ച വലിയ ശ്രദ്ധ നേടിയിരുന്നു. ‘കുട്ടികളെ സമ്മർദത്തിലാക്കുന്നതു രക്ഷിതാക്കളും അധ്യാപകരും ഒഴിവാക്കണം. അവരുടെ കുറവുകൾ മനസ്സിലാക്കി മികവുകളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ആരോഗ്യകരമായ അന്തരീക്ഷവും രൂപപ്പെടുത്തണം’ തുടങ്ങിയ കാര്യങ്ങൾ മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിറകേയാണ് രാഹുലിന്റെ ട്വീറ്റ്.

Top