മഹാരാഷ്ട്രയില്‍ ഇന്ധനവില കുറയ്ക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ധനവില കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. വിശ്വാസ വോട്ട് നേടിയതിന് പിന്നാലെയാണ് വാറ്റ് നികുതിയിൽ ഉളവ് വരുത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏക്നാഥ് ഷിൻഡെ സർക്കാർ ഇന്ന് നിയമസഭയിൽ വിശ്വാസവോട്ട് നേടി. 288 അംഗ നിയമസഭയിൽ 164 പേരാണ് സർക്കാരിനെ അനുകൂലിച്ച് വോട്ടു ചെയ്തത്. സർക്കാരിനെ എതിർത്ത് 99 പേരും വോട്ടു ചെയ്തു. വോട്ടെടുപ്പ് വേളയിൽ ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി ഒരു ശിവസേന എംഎൽഎ കൂടി ഷിൻഡേ പക്ഷത്തേക്ക് കൂറുമാറി.

Top