വടകരയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു ; ചോര്‍ച്ച നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍

കോഴിക്കോട്: വടകരയില്‍ റോഡില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ടാങ്കര്‍ മറിഞ്ഞത്. ടാങ്കറില്‍ നിന്ന് പെട്രോള്‍ ചോരുന്നുണ്ടെന്നാണ് വിവരം. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.

വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്. അഞ്ചോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു. നിയന്ത്രണ വിധേയമാണെന്നും ചോര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു.

Top