ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; ടാന്‍സാനിയയില്‍ 60 പേര്‍ മരിച്ചു

മൊറോഗോറോ: ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ 60 പേര്‍ മരിച്ചു. ടാന്‍സാനിയയിലെ മൊറോഗോറോയിലാണ് സംഭവം.

ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കര്‍ വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ടാങ്കറില്‍ നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്‍ ജനങ്ങള്‍ ശ്രമിക്കുമ്പോഴാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പ്രദേശവാസികളും ടാക്‌സി ഡ്രൈവര്‍മാരുമാണ് മരിച്ചവരില്‍ അധികവും.

Top