ഇന്ധന വിലയില്‍ നേരിയ കുറവ് ; പെട്രോളിന് 10 പൈസ കുറഞ്ഞു

തിരുവനന്തപുരം : ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 10 പൈസയും ഡീസലിന് 7 പൈസയും കുറഞ്ഞു. തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധന വിലയില്‍ നേരിയ കുറവ് വരുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.20 രൂപയും ഡീസലിന് 78.60 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 84.68 രൂപയാണ്. ഡീസല്‍ വില 80.12 രൂപയും. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 83.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 78.97 രൂപയാണ് ഇന്നത്തെ വില.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 81.34 രൂപയാണ്. ഡീസലിന് 74.85 രൂപയും. വാണിജ്യ തലസ്ഥാനമായ മുംബൈയ.ിലാകട്ടെ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 86.81 രൂപയും, 78.46 രൂപയുമാണ്. .

Top