ഇന്ധനവില ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ കുറയും; പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ദിനംപ്രതി ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന പെട്രോള്‍ വിലയ്ക്ക് കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയില്‍ വില കൂടുന്നതിനാലാണെന്ന് അദ്ദേഹം അറിയിച്ചു. ഗാന്ധിനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളറായി വില വര്‍ധിച്ചതാണ് നിലവിലെ ഇന്ധന വിലയ്ക്ക് കാരണമെന്നും രാജ്യത്ത് 80 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് ഇന്ധന വിലക്കയറ്റം ഉണ്ടാകാനുള്ള പ്രധാന കാരണവും. ആഗോള വിലയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ വിലയില്‍ മാറ്റമുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ ഇന്ധനവില കുറയുമെന്നും കേന്ദ്ര മന്ത്രി സമ്മതിക്കുന്നു. എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളാണെന്നും ഇന്ധന വിലയെ സംബന്ധിച്ച വിഷയം ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top