സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില

തിരുവനന്തപുരം: തുടര്‍ച്ചയായ ഇരുപത്തിയേഴാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് ഇന്നത്തെ വില.

എറണാകുളത്ത് പെട്രോളിനു 105.76 രൂപയും ഡീസലിനു 94.69 രൂപയുമാണ് വില. കോഴിക്കോട് നഗരത്തില്‍ യഥാക്രമം പെട്രോളിനു 106.28 രൂപയും ഡീസലിനു 95.21 രൂപയുമാണ് വില.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിനു 96.72 രൂപയും ഡീസലിനു 89.67 രൂപയുമാണ് ഇന്നത്തെ വില. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിനു 111.37 രൂപയും ഡീസലിനു 97.28 രൂപയുമാണ് വില.

Top