ഇരുട്ടടിയായി ഇന്ധനവില വർധനവ് :വീണ്ടും കൂട്ടി

FUEL PRICE

തിരുവനന്തപുരം/ കൊച്ചി: തുടർച്ചയായ ഒൻപതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 91.17 രൂപയും ഡീസല്‍ ലിറ്ററിന് 85.67 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ ലിറ്ററിന് 89. 56 രൂപയാണ് ഇന്നത്തെ വില. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.

Top