രാജ്യത്തെ ഇന്ധന വില വര്‍ദ്ധന; കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും

Indian-National-Congress-Flag-1.jpg.image.784.410

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനക്കൊള്ളയ്‌ക്കെതിരെ എ.ഐ.സി.സി നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വന്‍ പ്രതിഷേധം സംഘടിപ്പിക്കും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് ഇക്കാര്യം പ്രസ്താവിച്ചത്.

ഈ മാസം 7നും 17നുമിടയ്ക്ക് കോണ്‍ഗ്രസ് ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പ്രതിഷേധം നടത്താനാണ് തീരുമാനം. സംസ്ഥാനതലത്തില്‍ മാര്‍ച്ചും ധര്‍ണയുമാണ്. ജില്ലാതലത്തില്‍ അഞ്ചു കിലോമീറ്റര്‍ സൈക്കിള്‍ റാലിയും പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും നടത്തും. ഡി.സി.സികള്‍ ഒപ്പു ശേഖരിച്ച് കെ.പി.സി.സിക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Top