തുടർച്ചയായി ആറാം ദിവസവും ഇന്ധന വിലയിൽ വർധനവ്‌

തിരുവനന്തപുരം: ​തുടർച്ചയായി ആറാം ദിവസവും സംസ്​ഥാനത്ത്​ ഇന്ധന വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 30 പൈസയും ഡീസൽ ലിറ്ററിന്​ 38 പൈസയുമാണ് കൂട്ടിയത്​.

ഇതോടെ എറണാകുളത്ത്​ പെട്രോളിന്​ 88.60 രൂപയും ഡീസലിന്​ 83.40 രൂപയുമായി. കഴിഞ്ഞ ദിവസം കേരളത്തിൽ പെട്രോൾ വില ആദ്യമായി 90 രൂപ കടന്നിരുന്നു. ആറ്​ ദിവസം കൊണ്ട്​ പെട്രോളിന്​ ഒരു രൂപ 45 പൈസയും ഡീസലിന്​ ഒരു രൂപ 69 പൈസയുമാണ്​ വർധിച്ചത്​.

കഴിഞ്ഞ എട്ട് മാസത്തിനിടെ 17 രൂപയിലധികമാണ് ഇന്ധനവില വർധിപ്പിച്ചത്. ജൂണ്‍ 25നാണ് പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നത്.

Top