തുടര്‍ച്ചയായ പത്താം ദിവസം ഇന്ധന വിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്.തുടര്‍ച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 89.78 രൂപയും ഡീസലിന് 84.40 രൂപയുമാണ് വില. പെട്രോൾ ലിറ്ററിന് 91.50 രൂപയും ഡീസൽ 85.98 രൂപയുമാണ് തിരുവനന്തപുരത്തെ വില.

ചൊവ്വാഴ്ച സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും തിങ്കളാഴ്ച ഡീസൽ ലിറ്ററിന്​ 31 പൈസയും പെട്രോളിന്​ 26 ​പൈസയും വില വർധിപ്പിച്ചിരുന്നു​.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഒായിൽ വില ബാരലിന് 63.56 ഡോളറായി വർധിച്ചു.

Top