ഇന്ധനവില വീണ്ടും വർധിപ്പിച്ചു: തലസ്ഥാനത്ത് പെട്രോളിന് 93 കടന്നു

FUEL PRICE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോൾ- ഡീസൽ വില വർധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ കടന്നു. ഡീസലിന് 87.60 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 91.48 രൂപയായി. ഡീസലിന് 86.11 രൂപയാണ് വില. ഈ മാസം പെട്രോളിന് 4.50 രൂപയും ഡീസലിന് 4.92 രൂപയുമാണ് കൂട്ടിയത്.

അതേസമയം  ഇന്ധന വിലയിലെ കേന്ദ്ര നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം. വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണം.

ഫെബ്രുവരിയിൽ ഇതുവരെയുള്ള  23 ദിവങ്ങള്‍ക്കിടെ 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.
തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തിനൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്.

 

Top