സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് 17 പൈസ കൂട്ടി. ഡീസല്‍ വിലയില്‍ 22 പൈസയുടെ വര്‍ധനയുണ്ട്. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ വില 92 രൂപ 74 പൈസയാണ്.

തിരുവനന്തപുരത്ത് ഇന്ന്  ഡീസല്‍വില 87 രൂപ 27 പൈസയാണ്. കോഴിക്കോട് പെട്രോള്‍ വില 91 രൂപ 23 പൈസയും ഡീസല്‍ വില 85 രൂപ 89 പൈസയുമാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങിയിരിക്കുകയാണ്.

 

Top