ഇന്ധന വിലയില്‍ കുറവ്; പെട്രോളിന് 16 പൈസയും ഡീസലിന് 13 പൈസയും കുറഞ്ഞു

petrole

കൊച്ചി: ഇന്ധന വിലയിൽ ഇളവ് തുടരുന്നു. പെട്രോൾ വിലയിൽ ഇന്ന് 16 പൈസയും ഡീസലിന് 13 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയിൽ കുറവുണ്ടാകുന്നത്.

ഇന്ന് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 79.67 രൂപയാണ്. ഒരു ലിറ്റർ ഡീസലിന് 76.22 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 81.09 ആണ്. ഡീസലിന് 77.70 രൂപയുമാണ്. കോഴിക്കോട് പെട്രോൾ, ഡീസൽ വില 80.02 രൂപ, 76.58 രൂപ എന്നിങ്ങനെയാണ്.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 77.73 രൂപയായി മാറിയായിട്ടുണ്ട്. ഡീസൽ വില 72.46 രൂപയും. മുംബൈയിൽ പെട്രോൾ, ഡീസൽ വില 83.24 രൂപ, 75.92 രൂപ എന്നിങ്ങനെയാണ്.

Top