ഇന്ധനവിലയില്‍ കുറവ്;പെട്രോളിന് എട്ട് പൈസയും, ഡീസലിന് പതിനൊന്ന് പൈസയും കുറഞ്ഞു

കൊച്ചി: പെട്രോളിന് ലിറ്ററിന് ഇന്ന് എട്ട് പൈസയാണ് കുറഞ്ഞത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 79.43 പൈസയായി. ഇന്നലെ പെട്രോളിന് 32 പൈസ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി പെട്രോള്‍ വില താഴ്ന്ന്‌കൊണ്ടിരിക്കുകയാണ്. അതേ സമയം ഡീസലിന് ഇന്ന് പതിനൊന്ന് പൈസയുടെ കുറവാണുണ്ടായിരിക്കുന്നത്. ഇതോടെ ഡീസല്‍ വില ലിറ്ററിന് 72. 65 രൂപയായി.

Top