ഇന്ധന വില കുതിച്ചു;പെട്രോളിനു 11 പൈസയും, ഡീസലിന് ഒമ്പതു പൈസയും വര്‍ധിച്ചു

കൊച്ചി: കടിഞ്ഞാണില്ലാതെ കുതിക്കുന്ന ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോളിനു 11 പൈസയുടെയും ഡീസലിന് ഒമ്പതു പൈസയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.19 രൂപയായും, ഡീസല്‍ വില 77.82 രൂപയായും ഉയര്‍ന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 85.58 രൂപയും, ഡീസലിന് 79.12 രൂപയുമായപ്പോള്‍ കോഴിക്കോട് പെട്രോളിന് 84.26 രൂപയും, ഡീസലിന് 77.90 രൂപയുമാണ്. കൊച്ചി നഗരത്തിനു പുറത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയ്ക്കും, ഡീസല്‍ വില 78 രൂപയ്ക്കും മുകളിലായപ്പോള്‍ തിരുവനന്തപുരം നഗരത്തിനു പുറത്ത് പെട്രോള്‍ വില 86 രൂപയ്ക്കും ഡീസല്‍ വില 80 രൂപയ്ക്കും മുകളിലാണ്.

Top