പെട്രോളിനും ഡീസലിനും വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

petrole

കൊച്ചി: ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ലാതെ വിപണി മുന്നേറുന്നു. ഏപ്രില്‍ 24നാണ് അവസാനമായി ഇന്ധന വിലയില്‍ മാറ്റം ഉണ്ടായത്. ഡീസലിന് 19 പൈസയും പെട്രോളിന് 14 പൈസയും വര്‍ധിച്ചിരുന്നു. കേരളത്തില്‍ ഡീസല്‍ വില ഇപ്പോള്‍ സര്‍വകാല റിക്കാര്‍ഡിലാണ് എത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് 78.61 രൂപ, കൊച്ചിയില്‍ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയില്‍ 78.03 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ കൊച്ചിയില്‍ 70.43 രൂപ, കൊല്ലത്ത് 71.14 രൂപ, തിരുവനന്തപുരത്ത് 71.52 രൂപ, കോഴിക്കോട്ട് 70.53 രൂപ, പാലക്കാട്ട് 70.79 രൂപ എന്നിങ്ങനെയാണു വില

Top