ഇന്ധന വിലയില്‍ മാറ്റമില്ല; ഒരു ലിറ്റര്‍ പെട്രോള്‍ വില 82.86 രൂപയും ,ഡീസലിന് 76.88 രൂപയും

petrole

കൊച്ചി: ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായി ആറ് ദിവസം ഇന്ധന വില വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച പെട്രോളിനു 14 പൈസയും, ഡീസലിനു 15 പൈസയും വര്‍ധിച്ചിരുന്നു. ഇതോടെ ഈ മാസം മാത്രം പെട്രോളിനു 2.20 രൂപയുടെയും, ഡീസലിനു 2.65 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 82.86 രൂപയും, ഡീസല്‍ വില 76.88 രൂപയുമാണ്. തിരുവനന്തപുരത്തു പെട്രോള്‍ വില 84.26 രൂപയും, ഡീസല്‍ വില 78.18 രൂപയുമായപ്പോള്‍ കോഴിക്കോട്ട് പെട്രോളിന് 82.94 രൂപയും, ഡീസലിന് 76.96 രൂപയുമായി വില ഉയര്‍ന്നു.

Top