ഇന്ധനവിലയില്‍ നേരിയ കുറവ്‌ ; പെട്രോളിനും ഡീസലിനും രണ്ട് പൈസ കുറഞ്ഞു

fuel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 75.57 രൂപയും ഡീസലിന് 67.63 രൂപയുമായി. പെട്രോളിനും ഡീസലിനും രണ്ട് പൈസ വീതമാണ് കുറഞ്ഞിരിക്കുന്നത്.

അതേസമയം ഇന്നലെ സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡീസലിന് രണ്ട് പൈസ കൂടിയപ്പോള്‍ പെട്രോളിന് ഒരു പൈസ കുറഞ്ഞിരുന്നു. പെട്രോളിന് ഒരു പൈസ കുറഞ്ഞ് 75.59 രൂപയിലും ഡീസലിന് രണ്ട് പൈസ കൂടി 67.65 രൂപയിലുമാണ് വ്യാപാരം നടന്നത്.

Top