പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി

petrole

ന്യൂഡല്‍ഹി: എട്ട് ദിവസത്തിനിടയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 1.98 രൂപയും ഡീസലിന് 0.96 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.

ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 80.85 രൂപയും ഡീസലിന് 74.73 രൂപയുമായി. ഒക്ടോബര്‍ നാലിന് പെട്രോളിന് 84ഉം ഡീസലിന് 75.45ഉം രൂപ വരെ എത്തിയിരുന്നു. പിന്നീട് ഒന്നര രൂപ കുറഞ്ഞെങ്കിലും പിന്നെയും വില കൂടുകയായിരുന്നു.

ഏതാനും ദിവസത്തിനുള്ളില്‍ തന്നെ വില ഉയര്‍ന്ന് പഴയ നിലയിലായി. ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെ വീണ്ടും വിലക്കുറവ് ഉണ്ടായിരിക്കുകയാണ്.

Top