ഇന്ധന വിലയില്‍ വീണ്ടും വ്യത്യാസം ; പെട്രോളിനും ഡീസലിനും 14 പൈസ വര്‍ധിച്ചു

PETROLE

തിരുവനന്തപുരം : ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു. പെട്രോളിനും ഡീസലിനും 14 പൈസയാണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.86 രൂപയും ഡീസലിന് 70.82 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 72.57 രൂപയും ഡീസലിന് 69.48 രൂപയുമാണ്. കോഴിക്കോട്ട് 72.89 രൂപയാണ് പെട്രോളിന്. ഡീസലിന് 69.80 രൂപയും.

Top