രാജ്യത്തെ ഇന്ധന വില കുത്തനെ കയറുന്നു

FUEL PRICE

മുംബൈ : രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഒമ്പത് ദിവസത്തിനുള്ളില്‍ എട്ട് തവണയാണ് വില കൂടിയത്. പെട്രോളിന് ഒരു രൂപ 12 പൈസയും, ഡീസലിന് ഒരു രൂപ 80 പൈസയും കൂടിയത്. കോവിഡ് വാക്സിന്‍ പരീക്ഷണം സംബധിച്ച നല്ല വാര്‍ത്തകളാണ് രാജ്യന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില കൂടാന്‍ കാരണം.

ബാരലിന് വില 48 ഡോളറായി ഉയര്‍ന്നു. രാജ്യത്ത് നവംബറില്‍ പെട്രോള്‍ ഉപയോഗവും വർധിച്ചു. 4.5ശതമാനം ആണ് വർധിച്ചത്. എന്നാല്‍ ഡീസല്‍ ഉപയോഗം മുന്‍ വര്‍ഷത്തെക്കാള്‍ 7.3 ശതമാനം കുറഞ്ഞു.വില വര്‍ധിച്ചതോടെ കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.38 രൂപയായി.

Top