രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 100 രൂപ 66 പൈസയും ഡീസല്‍ വില 95 രൂപ 44 പൈസയുമായി. തിരുവനന്തപുരത്ത് 102 രൂപ 54 പൈസയാണ്. ഡീസല്‍ ലിറ്ററിന് 96 രൂപ 21 പൈസയുമായി ഉയര്‍ന്നു. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 101 രൂപ 03 പൈസയായി. ഡീസല്‍ വില 94 രൂപ 81 പൈസയുമായും വര്‍ധിച്ചു.

ഡല്‍ഹിയില്‍ പെട്രോള്‍ വില 100.21 ആയി. ഡീസല്‍ വില 89.53 ആണ്. മുംബൈില്‍ പെട്രോള്‍ വില 106.25 ആയി. ഡീസല്‍ വില 97.09 ആണ്. ഈ മാസം ഇത് ഇന്ധന വില വര്‍ധിക്കുന്നത് അഞ്ചാം തവണ. ജൂണില്‍ 17 തവണ ഇന്ധനവില വര്‍ധിച്ചിരുന്നു.

Top