ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ധന വില കുറയ്ക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.

ഇന്ധനവില കുറച്ചാല്‍ ധനക്കമ്മി ഉയരുമെന്നും രൂപയുടെ മൂല്യത്തെ അത് ബാധിക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ധനവില കുറയ്ക്കുന്നത് പ്രായോഗികമല്ലെന്നും വില കുറയ്ക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരണം നല്‍കിയിട്ടുണ്ട്.

തുടര്‍ച്ചയായ 43ാം ദിവസവും ഇന്ധനവില വര്‍ധിച്ചതോടെയാണ് വിഷയത്തില്‍ കേന്ദ്രം ആദ്യമായി വിശദീകരണം നല്‍കിയിരിക്കുന്നത്. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് രാജ്യവ്യാപകമായി ബന്ദ് നടത്തിയിരുന്നു. ബന്ദിന് വിവിധ പ്രതിപക്ഷ കക്ഷികള്‍ പിന്തുണയും പ്രഖ്യാപിച്ചിരുന്നു.

Top